ഹാസ്യനടനും അവതാരകനുമായ രമേശ് പിഷാരടിയെ പിന്തുണച്ച് കോട്ടയം കാരീക്കോട്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'കാരീക്കോടിന്റെ പ്രിയപുത്രൻ ഇനി പാലക്കാടിന്റെ എം.എൽ.എ' എന്ന വിശേഷണത്തോടെയാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.രമേശ് പിഷാരടിയുടെ ബാല്യകാലവും സ്കൂൾ-കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയത് കാരീക്കോട് ആയതിനാൽ, നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ ഒരു സ്നേഹപ്രകടനമായാണ് ഇതിനെ കാണുന്നത്. അപ്രതീക്ഷിതമായി ഉയർന്ന ഈ ഫ്ലെക്സ് ബോർഡുകൾ സോഷ്യൽ മീഡിയയിലും ശ്രദ്ധനേടിയിട്ടുണ്ട്.