മലപ്പുറം: മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിലെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ എസ്ഐടി ചോദ്യം ചെയ്തു.തിരുവനന്തപുരത്തുനിന്നെത്തിയ അന്വേഷണ സംഘം മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം മലപ്പുറത്തുവെച്ചാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ നിലവിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും ആരോപണവിധേയമായ വിഷയം എന്ന നിലയിലാണ് മന്ത്രിയുടെ മൊഴിയെടുത്തിട്ടുള്ളത്.
സർക്കാർ സ്പോൺസർ ചെയ്ത പദ്ധതിയെന്ന രീതിയിലാണ് വിഷയത്തിൽ താൻ ഇടപെട്ടതെന്നും, നടപടികൾ വേഗത്തിലാക്കാൻ മന്ത്രിയെന്ന നിലയിൽ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അബ്ദുറഹിമാൻ നൽകിയ മൊഴി എന്നാണ് റിപ്പോർട്ട്.