പത്തനംതിട്ട: തിരുവല്ലയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. നിരണത്താണ് സംഭവം. ജോസ് എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.
രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടസമയം മകന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് ജോസ് പറഞ്ഞു. ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ജോസിന്റെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്. അടുക്കളയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് ഫ്രിഡ്ജ് ഉണ്ടായിരുന്നത്. പൊട്ടിത്തെറിയിൽ വീടിന്റെ ഭിത്തിയടക്കം തകർന്നു. മേൽക്കൂരയും പാത്രങ്ങളുമടക്കം കത്തിനശിച്ചു. ഭിത്തിയടക്കം ഇളകിപ്പോകുകയും ചെയ്തു. അടുക്കളയുടെ ഭാഗത്തേക്ക് തീ പടർന്നില്ല. ഇവിടെ ഗ്യാസ് കുറ്റിയടക്കം വെച്ചിരുന്നു. അവിടേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അതേ സമയം വീട് വാസയോഗ്യമല്ലാത്ത വിധത്തിൽ കത്തിനശിച്ച അവസ്ഥയിലാണ്.