Share this Article
News Malayalam 24x7
കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം
വെബ് ടീം
3 hours 5 Minutes Ago
1 min read
koombara

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്.

വാഹനത്തിൽ മലപ്പുറം കാളികാവ് സ്വദേശികളായ കുട്ടികൾ ഉൾപ്പെടെ 18 പേരാണ് ഉണ്ടായിരുന്നത്. ട്രാവലറിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർ ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories