Share this Article
News Malayalam 24x7
കഴുകുന്നതിനിടെ പിറകോട്ട് വന്ന ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് 55 കാരന്‍ മരിച്ചു
വെബ് ടീം
0 hours 48 Minutes Ago
1 min read
KUNJUMON

പത്തനംതിട്ട: കഴുകുന്നതിനിടെ പിറകോട്ട് വന്ന ടിപ്പര്‍ ലോറിക്കടിയില്‍പെട്ട് ഡ്രൈവർ മരിച്ചു. ഉന്നക്കാവ് സ്വദേശി കുഞ്ഞുമോനാണ്   (55) മരിച്ചത്. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം.

വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് അപകടം ഉണ്ടായത്. നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു. എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൻറെ അടിയിൽപ്പെട്ടാണ് കുഞ്ഞുമോൻ മരിച്ചത്. സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories