Share this Article
News Malayalam 24x7
വിധവ പെൻഷൻ വാങ്ങാനെത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേൽപ്പിച്ചു; സംഭവം മുക്കം നഗരസഭയിൽ
വെബ് ടീം
posted on 02-05-2026
1 min read
MUKKAM

കോഴിക്കോട്: മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേൽപ്പിച്ചു. റവന്യൂ ഇൻസ്‌പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയ സ്ത്രീയാണ് ജീവനക്കാരിയെ കടിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകൾക്കും പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ ഓഫീസിലെ ക്യാബിനിൽ ഇരുന്നിരുന്ന ഫയലുകളും വലിച്ചെറിഞ്ഞു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്.

സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു. ധന്യയ്ക്ക് പുറമെ രേഖ, ആരിഫ എന്നീ ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. വിധവ പെൻഷനായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാനായാണ് ഇവർ നഗരസഭയിൽ എത്തിയത്.ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് ഇവർ പ്രകോപിതയായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories