Share this Article
News Malayalam 24x7
ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; തിരുവനന്തപുരത്ത് അതിക്രൂര സംഭവം, ഭർത്താവിനായി തിരച്ചിൽ
Husband Sets Wife on Fire in Thiruvananthapura

നാവായിക്കുളത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ അതിക്രൂരമായ സംഭവം റിപ്പോർട്ട് ചെയ്തു. നാവായ്ക്കുളം സ്വദേശിയായ ബിനു എന്ന വ്യക്തിയാണ് തന്റെ ഭാര്യയായ മുനീശ്വരിയോട് ഈ കൊടും ക്രൂരത കാട്ടിയത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുനീശ്വരിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് ബിനു ഇവരുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.


സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ഈ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories