Share this Article
News Malayalam 24x7
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്
വെബ് ടീം
3 hours 35 Minutes Ago
1 min read
peace nobel

സ്റ്റോക്കോം: 2026ലെ സമാധാന നൊബേൽ പുരസ്‌കാരം നവനീതം നവി പിള്ളയ്‌ക്ക്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമാണ് നവനീതം നവി പിള്ള. 2008 - 14 കാലഘട്ടത്തിൽ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ, ലിംഗ വിവേചനത്തിന്റെ മതിലുകൾ തകർത്തുകൊണ്ട് നിയമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് നവനീതം നവി പിള്ള. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച നവി പിള്ളയുടെ മുത്തച്ഛൻ തമിഴ്‌നാട് സ്വദേശിയാണ്.

മ്യാൻമറിനെതിരെയുള്ള റോഹിങ്ക്യൻ കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിലവിൽ ജഡ്ജിയാണ് നവി പിള്ള. ഈ വർഷത്തെ സമാധാന പുരസ്കാരത്തിനായി 287 നാമനിർദ്ദേശങ്ങളാണ് നോർവീജിയൻ നൊബേൽ സമിതിക്ക് ലഭിച്ചത്. 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 മില്യൺ ഡോളർ) ആണ് സമ്മാനത്തുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories