Share this Article
News Malayalam 24x7
കോതമം​ഗലത്ത് കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു
വെബ് ടീം
5 hours 14 Minutes Ago
1 min read
KOTHAMANGALAM

കൊച്ചി: കോതമംഗലത്ത് കോളജ് ഹോസ്റ്റലിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. എംഎ എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ആയേഷ് (20) ആണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്. മൂന്നാംവർഷ ബി ടെക് വിദ്യാർഥിയാണ് ആയേഷ്.

ഇന്ന് വൈകുന്നേരമാണ് സംഭവം. കോതമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories