Share this Article
News Malayalam 24x7
ലോക നേത്രദിനത്തിൽ കോഴിക്കോട് അമ്മത്തൊട്ടിലിൽ പന്ത്രണ്ടാമത്തെ അതിഥിയെത്തി.പെൺകുഞ്ഞിന് ‘നേത്ര’യെന്ന് നാമകരണം; സംസ്ഥാനത്ത് ഇതുവരെ 1003 കുഞ്ഞുങ്ങൾ
വെബ് ടീം
6 hours 41 Minutes Ago
1 min read
 'Nethra'

കോഴിക്കോട് : ബീച്ച് ആശുപത്രി വളപ്പിൽ സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലിൽ പന്ത്രണ്ടാമത്തെ അതിഥിയെത്തി. ഉപേക്ഷിക്കപ്പെടലിന്റെ ഇരുട്ടിൽനിന്ന് കരുതലിന്റെ വെളിച്ചത്തിലേക്ക് ഏഴു ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് എത്തിയത്. സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം ഇതോടെ 1003 ആയി.‌

കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ എത്തുന്ന ഏഴാമത്തെ പെൺകുഞ്ഞു കൂടിയാണിത്.ബുധനാഴ്ച വൈകിട്ട് 5.30 നാണ് 2.89 കിലോ തൂക്കമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ഒക്ടോബർ 8 ലോക നേത്രദിനത്തിൽ  അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് ‘നേത്ര’ എന്ന് നാമകരണം ചെയ്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories