Share this Article
അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ; മർദനം കറൻ്റ ബിൽ അടക്കാത്തതിനെ തുടർന്ന്
Son in Altercation With Mother

കോഴിക്കോട് നാദാപുരത്ത് വൈദ്യുതി ബില്‍ അടയ്ക്കാത്തത് ചോദ്യം ചെയ്ത മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. നാദാപുരത്തിനടുത്ത് ഇരിങ്ങണ്ണൂരിലാണ് സംഭവം. പോത്തേരി വീട്ടില്‍ പി. സുഹറയുടെ പരാതിയില്‍ മകന്‍ യാസിറിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. വീട്ടിലെ വൈദ്യുതി ബില്‍ അടയ്ക്കാനായി സുഹറ യാസിറിന്റെ കയ്യില്‍ പണം നല്‍കിയിരുന്നു. എന്നാല്‍ ബില്ലടയ്ക്കാതെ യാസിര്‍ ഈ പണം ചെലവാക്കി. ബില്‍ കുടിശ്ശികയായതിനെത്തുടര്‍ന്ന് കെ.എസ്.ഇ.ബി. ഓഫീസില്‍ നിന്ന് വിളിവന്നതോടെ, ഇക്കാര്യം സുഹറ മകനോട് ചോദിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യാസിര്‍ നവംബര്‍ 17-ന് രാത്രി ഒന്‍പത് മണിയോടെ മാതാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അശ്ലീല ഭാഷയില്‍ അസഭ്യം പറഞ്ഞ യാസിര്‍, സുഹറയുടെ ഇടത് കൈ പിടിച്ച് തിരിക്കുകയും തല ചുമരില്‍ ഇടിപ്പിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തതായാണ് എഫ്.ഐ.ആറിലുള്ളത്. പരിക്കേറ്റ സുഹറ ആശുപത്രിയില്‍ ചികിത്സ തേടി. യാസിര്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും മദ്യപിച്ചെത്തി വീട്ടുകാരെ മര്‍ദിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories