Share this Article
News Malayalam 24x7
2026 സെപ്റ്റംബർ ഒന്നാം തിയതി മുതൽ മുപ്പതാം തിയതി വരെ 45 ഓളം ഫോണുകൾ കണ്ടെത്തി തൃശ്ശൂർ ടൗൺ ഈസ്റ്റ് പൊലീസ്
വെബ് ടീം
5 hours 58 Minutes Ago
1 min read
town east police

തൃശൂർ: 2026 സെപ്റ്റംബർ ഒന്നാം തിയതി മുതൽ മുപ്പതാം തിയതി വരെ 45 ഓളം ഫോണുകൾ കണ്ടെത്തി തൃശ്ശൂർ ടൗൺ ഈസ്റ്റ് പൊലീസ്. CEIR പോർട്ടൽ സംവിധാനം വഴി ട്രേസ് ചെയ്താണ് തൃശ്ശൂർ ടൗൺ ഈസ്റ്റ്  പോലീസ് ഉദ്യോഗസ്ഥർ കണ്ടുപിടിച്ച് ഉടമസ്ഥർക്ക് തിരിച്ചേല്പിച്ചത്. അന്വേഷണ സംഘത്തിന് വിദേശത്തും അന്യ സംസ്ഥാനത്തും മറ്റു ജില്ലകളിലുമായി ഒരുപാട് അന്വേഷണങ്ങൾക്ക് ശേഷമാണ് ഇത്രയും ഫോണുകൾ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്താൻ സാധിച്ചത്.

തൃശ്ശൂർ ടൗൺ ഈസ്റ്റ്  പോലീസ് എസ്എച്ച്ഒ  നന്ദകുമാർ കെ യുടെ  നേതൃത്വത്തിൽ ഉണ്ടായിരുന്ന അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ജീസ് മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീകുമാർ , സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവരാണ് ഉണ്ടായിരുന്നത്. ഉടമകൾക്ക് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ ദേശ്മുഖ് ഐപിഎസ് മൊബൈൽ ഫോണുകൾ തിരിച്ചേൽപ്പിച്ചു.

മൊബൈൽ ഫോൺ നഷ്ടപെട്ടാൽ ഉടൻതന്നെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ ഇൻറർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ  ഐഡി യും പാസ് വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ find hub ൽ log in ചെയ്ത് ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇമെയിൽ െഎ ഡി ഓർമ്മയില്ല ലൊക്കേഷൻ ഓൺ അല്ല എങ്കിൽ ceir.gov.in എന്ന പോർട്ടലിൽ ( https://www.ceir.gov.in/Home/index.jsp ) രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഇതിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ നഷ്ടപെട്ട ഫോണിൻെറ ഡൂപ്ളിക്കേറ്റ് സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് SMS ആക്ടീവ് ആയിരിക്കണം.

മാത്രമല്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻെറ റെസീപ്റ്റ് നമ്പരും ഉണ്ടായിരിക്കണം. ഇവ രണ്ടും ഉപയോഗിച്ച് സയർ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തു എന്ന മെസേജ് വരുന്നതനുസരിച്ച് സൈബർ സെല്ലിലോ പോലീസ് സ്റ്റേഷനിലോ ബന്ധപെടാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories