Share this Article
News Malayalam 24x7
മഴയിൽ ജലനിരപ്പുയർന്ന തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു
വെബ് ടീം
0 hours 55 Minutes Ago
1 min read
adam

മലപ്പുറം: നീറാട് കൂനയില്‍ ഭാഗത്ത് നാലു വയസുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെയും നദീറയുടെയും മകന്‍ ആദം ഐമന്‍ ആണ് മരിച്ചത്. മഴയെത്തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിരുന്നു.

മഴയെത്തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിരുന്നു. മുതുവല്ലൂര്‍ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ്. കുട്ടികളെ കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories