Share this Article
News Malayalam 24x7
തൃക്കരിപ്പൂരില്‍ വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 01-08-2026
1 min read
bindhu

കാസര്‍ഗോഡ്: തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലില്‍ വത്സരാജന്റെ ഭാര്യ ബിന്ദു (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ തറവാട് വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചന്തേര പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.മാവുങ്കാല്‍ കല്യാണ്‍ റോഡ് സ്വദേശിനിയാണ് ബിന്ദു. റിട്ട. തഹസില്‍ദാര്‍ രാഘവന്റെയും സരോജിനിയുടെയും മകളാണ്.

മകന്‍: അര്‍ജുന്‍. മരുമകള്‍:അനുശ്രീ. സഹോദരങ്ങള്‍: പ്രകാശന്‍, അഡ്വ. സന്തോഷ്, ബീന, ആനന്ദവല്ലി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories