Share this Article
News Malayalam 24x7
പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Unidentified Woman's Body Found Near Ponnani Harbor

മലപ്പുറം പൊന്നാനി ഹാർബർ പരിസരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ത്രീയുടെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. സ്ഥലത്തെത്തിയ പൊലീസ് ഫോറൻസിക് സംഘം ഉൾപ്പെടെയുള്ളവർ മൃതദേഹം പരിശോധിച്ചു. മരിച്ച സ്ത്രീ ആരാണെന്നോ, മരണകാരണം എന്താണെന്നോ സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനാ ഫലങ്ങൾക്കും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories