Share this Article
കുസാറ്റിലെ വിദ്യാര്‍ഥിനി മരിച്ച നിലയില്‍, ക്യാംപസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍, റിപ്പോര്‍ട്ട് തേടി വിസി
വെബ് ടീം
posted on 30-04-2026
1 min read
DARSHANA

കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാംപസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ദര്‍ശനയാണ് മരിച്ചത്.

കുസാറ്റിലെ സിവില്‍ എന്‍ജിനിയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടി. പഠനസംബന്ധമായ ചില പ്രശ്‌നങ്ങള്‍ ദര്‍ശനയ്ക്ക് ഉണ്ടായിരുന്നതായി അവളുടെ സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories