Share this Article
News Malayalam 24x7
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ
വെബ് ടീം
posted on 29-04-2026
1 min read
nitin

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ് ഇയാളെ പിടികൂടിയത്. കണ്ണൂർ സ്വദേശി നൽകിയ പരാതിയിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ന്യൂ മാഹി പൊലീസും പരപ്പനങ്ങാടിയിൽ എത്തിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ചിത്രങ്ങളെടുത്താണ് മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പ്രതി ദുരുപയോഗം ചെയ്തിട്ടുണ്ട്. മലപ്പുറം,താനൂര്‍,പരപ്പനങ്ങാടി,ബേപ്പൂര്‍,ന്യൂമാഹി എന്നിവടങ്ങളിലായി എട്ടുപരാതികളാണ് നിതിനെതിരെ ഉള്ളത്. ബന്ധുക്കളുടെയും പരിചയമുള്ളവരുടെയും ചിത്രങ്ങളാണ് നിതിന്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories