Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരു മരണം; മിന്നലേറ്റത് മൂന്ന് നിർമാണ തൊഴിലാളികൾക്ക്
വെബ് ടീം
11 hours 25 Minutes Ago
1 min read
THUNDER

തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം കനത്ത മഴ.  കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പരശുവയ്ക്കൽ സ്വദേശി വിൻസെന്റാണ്(60) മരിച്ചത്.

കെട്ടിടനിർമാണ തൊഴിലാളിയായ വിൻസന്റ് കുന്നത്തുകാലിന് സമീപം അജിത്തിന്റെ പുരയിടത്തിൽ പുതുതായി നിർമിക്കുന്ന വീടിന്റെ പണിയിൽ ഏർപ്പെട്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.

ഒപ്പമുണ്ടായിരുന്ന പരശുവയ്ക്കൽ സ്വദേശിയായ അജേഷ്, ആടുമൻകാവ് സ്വദേശി ദാസയ്യൻ എന്നിവർക്കും ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ്.

മറ്റൊരു സംഭവത്തിൽ പൊൻ‌മുടിയിൽ വനംവകുപ്പ്  ഗാർഡ് ആയി നിൽക്കുന്ന ശ്രീകുമാരൻ നായർക്ക്  ഇടിമിന്നലേറ്റതായി റിപോർട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories