കണ്ണൂർ: ആറളത്തെ വിറപ്പിച്ച മോഴയാന ‘കണ്ണൂർ മഖ്‌ന’യെ വാഹനത്തിൽ കയറ്റി. ഇന്ന് തന്നെ വയനാട്ടിലേക്ക് കൊണ്ടുപോകും. ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ വെച്ചാണ് മയക്കുവെടി വെച്ചത്. എന്നാൽ മൂന്ന് തവണ മയക്കുവെടിവെച്ചിട്ടും ആന മയങ്ങിയിരുന്നില്ല.
ദിവസങ്ങൾ നീണ്ട ദൗത്യത്തിനൊടുവിലാണ് മയക്കുവെടി വെയ്ക്കാൻ സാധിച്ചത്. ഇന്നാണ് ആനയെ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചത്.