ആലപ്പുഴ: നൂറനാട് എസ്ബിഐ ബാങ്ക് ശാഖയിൽ ബോംബ് ഭീഷണി വന്നത് പരിഭ്രാന്തി പടർത്തി. നൂറനാട് പോലീസ് സ്റ്റേഷനിലെ ലാൻഡ് ലൈൻ ഫോണിലേക്കാണ് ഇത് സംബന്ധിച്ച ഭീഷണി സന്ദേശം എത്തിയത്.വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിയെത്തിയത്.
എസ്ബിഐ ശാഖയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഒരു പുരുഷനാണ് വിളിച്ചുപറഞ്ഞത്. സന്ദേശം ലഭിച്ചയുടൻതന്നെ പോലീസ് ബാങ്ക് ബ്രാഞ്ചിലെത്തുകയും ശാഖ അടച്ച് പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല.ക്കെതിരെ കേസെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കുകയാണ്.