വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട യെമൻ പൗരന്‍ തലാൽ മുഹമ്മദിൻ്റെ കുടുംബവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ശിക്ഷ മരവിപ്പിച്ചുള്ള യെമൻ സുപ്രീം കോടതി പ്രോസിക്യൂഷൻ്റെ ഓഫീഷ്യൽ സസ്പെൻഷൻ ലെറ്റർ ജയിലേക്ക് എത്തിച്ചു. ശിക്ഷ മരവിപ്പിച്ചതായി കേന്ദ്ര സർക്കാരും സ്ഥിരീകരിച്ചു. അതേസമയം വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ച തലാലിൻ്റെ കുടുംബവുമായി തുടരും. വധശിക്ഷ മരിവിപ്പിക്കുമെന്ന വാർത്ത ജൂലൈ 13 ന് കേരളവിഷൻ ന്യൂസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.