ശബരിമല ശ്രീകോവില്‍ പൊതിയാനുപയോഗിച്ചത് 24 കാരറ്റ് തങ്കമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടികെ രാജഗോപാല്‍. സ്വര്‍ണം എത്ര വേണമെങ്കിലും ഉപയോഗിക്കാമെന്നും ദേവസ്വംബോര്‍ഡിന്റെ ഭാഗത്ത് കൃത്യമായ കണക്ക് വേണമെന്നും വ്യവസായി വിജയ് മല്യ ആവശ്യപ്പെട്ടിരുന്നു. രേഖകളില്‍ ചെമ്പെന്ന് എഴുതിയ കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പ്രതിസ്ഥാനത്ത് വരുന്നതെങ്കില്‍ അയാള്‍ ബുദ്ധിമാനായ കള്ളനാണെന്നും ടി.കെ രാജഗോപാല്‍ പറഞ്ഞു. ശബരിമല ശ്രീകോവില്‍ 1998-ല്‍ സ്വര്‍ണം പൊതിഞ്ഞപ്പോള്‍ മാതൃഭൂമി ദിനപത്രത്തിനായി റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ട ബ്യൂറോ ചീഫായിരുന്ന ടി.കെ രാജഗോപാലായിരുന്നു.