കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിക്കത്തില്‍ എതിര്‍പ്പ് ശക്തമാക്കി സിപിഐ. പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ പദ്ധതിയും ദേശീയ വിദ്യാഭ്യസ നയവും പരസ്പരം ബന്ധിതമാണ്. വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കാതെ പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഫണ്ട് ലഭിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യസ മേഖലയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പി എം ശ്രീ എന്നും. ആര്‍ എസ് എസ് പരിപാടിയെ സിപിഐഎം പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.