ശബരിമലയിലെ സ്വര്‍ണമോഷണക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പോറ്റി കുടുങ്ങിയാല്‍ സര്‍ക്കാര്‍ കുടുങ്ങുമെന്നും കോടതി ഇടപെട്ടത് കൊണ്ട് മാത്രമാണ് പോറ്റി അറസ്റ്റിലായതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സംരക്ഷിക്കുന്നത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. കടകംപള്ളിയും പോറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ട്. കേസിൽ മുന്‍ ദേവസ്വം മന്ത്രിയുടെ ഇടപെടല്‍ ഉള്‍പ്പെടെ അന്വേഷിക്കണം. രണ്ടാമതും സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് ഇറങ്ങിയത് അയ്യപ്പന്റെ തങ്കവിഗ്രഹം ലക്ഷ്യമിട്ടാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.