പി വി അൻവറുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. തൃണമൂലിനെ അസോസിയറ്റ് മെമ്പർ ആക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. കെസി വേണുഗോപാലുമായി അൻവർ സംസാരിക്കുന്നതിൽ സന്തോഷം മാത്രമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.