പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരെയും വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഓപ്പറേഷന്‍ മഹാദേവിലൂടെയാണ് ഭീകരരെ വധിച്ചത്. ആക്രമണം നടത്തിയവരെയും ആസൂത്രണം ചെയ്തവരെയും സൈന്യം കൊലപ്പെടുത്തി. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് പാക് ഭീകരരെന്നും അമിത് ഷാ വ്യക്തമാക്കി. തെളിവുണ്ടോയെന്ന പി ചിദംബരത്തിന്റെ ചോദ്യത്തിനായിരുന്നു ഷായുടെ മറുപടി. ഭീകരരെ വധിച്ചപ്പോള്‍ പ്രതിപക്ഷത്തിന് ദു:ഖമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.