Share this Article
KERALAVISION TELEVISION AWARDS 2025
എമ്പുരാന്റെ ട്രെയിലര്‍ പുറത്ത്‌
Empuraan Trailer Released

ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന എമ്പുരാന്റെ ട്രെയിലര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. ആശിര്‍വീദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. അർദ്ധരാത്രി 12  മണിക്കാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയിലര്‍ റിലീസായത്. പിന്നാലെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ട്രെയിലറും പുറത്ത് വന്നു. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ 10 മില്ല്യണ്‍ വ്യൂസാണ് നേടിയത്. 3.50 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം  മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസിനാണ് ഒരുങ്ങുന്നത്.  മാര്‍ച്ച് 27 ന് രാവിലെ 6ന് ചിത്രം ആഗോള റിലീസായെത്തും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories