പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്കായി പതിനൊന്നാം ദിവസ വും തിരച്ചിൽ തുടരുന്നു. തെക്കൻ വനമേഖലയിൽ വ്യാപക തിരച്ചിൽ. ആക്രമണത്തിൽ ലഷ്കറെ ത്വയിബ, പാക്കിസ്ഥാൻ സൈന്യം, പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ എന്നിവയുടെ പങ്ക് ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിച്ചു. പാകിസ്ഥാനെതിരെ കൂടുതൽ നടപടിക്ക് ഒരുങ്ങി ഇന്ത്യ.