ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം. കാർ പാർക്ക് ചെയ്യുന്നടുത്ത് നിന്നും സ്കൂട്ടർ മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടതിനാണ് 73 കാരനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം എറണാകുളം ജില്ലാ കോർഡിനേറ്റർ ഇജാസിനെതിരെ ആലുവ പൊലീസ് കേസെടുത്തു. ചെമ്പകശ്ശേരി ജംഗ്ഷനുസമീപത്തെ കൊച്ചിൻ സൂപ്പർമാർക്കറ്റിന് മുന്നിൽ തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.