മർദിച്ചെന്ന മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇൻഫോ പാർക്ക് പൊലീസ്. മാനേജർ വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉണ്ണി മുകുന്ദൻ കരണത്തടിച്ചു, കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി എന്നും എഫ്ഐആറിൽ. അമ്മയ്ക്കും ഫെഫ്ക്കക്കും പരാതി നൽകിയെന്ന് വിപിൻ.