തിരുവനന്തപുരം നെടുമങ്ങാട് മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ദളിത് യുവതിയെ 20 മണിക്കൂറോളം പൊലീസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. മേയ് 13-ാം തീയതി വൈകുന്നേരം മൂന്നുമണിക്ക് പേരൂര്‍ക്കട പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവിനെ വിട്ടയച്ചത് 14-ാം തീയതി ഉച്ചയ്ക്ക് 12 മണിക്കാണെന്നാണ് പരാതി. യുവതി ജോലിക്കു നിന്ന വീട്ടില്‍നിന്നു മാല മോഷണം പോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. മൂന്നുദിവസം മുന്‍പാണ് ബിന്ദു അവിടെ ജോലിക്ക് എത്തിയത്.