Share this Article
KERALAVISION TELEVISION AWARDS 2025
സിന്ദബന്ദാ; ലുങ്കി ഡാൻസ് ആവർത്തിക്കാൻ ഷാരുഖാനും പ്രിയാമണി
Jawan first song Zinda Banda: Shah Rukh Khan dances with Priya Mani

ജവാന്‍ എന്ന ഷാരൂഖ്ഖാന്‍ സിനിമയിലെ സിന്ദബന്ദാ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.

ഡപ്പാംകൂത്ത് സ്റ്റൈലില്‍ സ്റ്റൈലില്‍ തകര്‍ത്താടുന്ന എസ് ആര്‍ കെ. ഒപ്പം ആയിരം നര്‍ത്തകരും. ജവാന്‍ എന്ന സിനിമയിലെ സിന്ദബന്ദാ എന്ന ഗാനമാണ് ഇപ്പോള്‍ വൈറല്‍.കളര്‍ഫുള്ളായ ഗാനരംഗത്തില്‍ ഷാരൂഖിനൊപ്പം പ്രിയാമണിയും ചുവട് വെക്കുന്നുണ്ട്. ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയ്ക്ക്‌ശേഷം ഷാരൂഖിനൊപ്പം പ്രിയാമണി നൃത്തം ചെയ്യുന്ന ഗാനമാണിത്. 


ജൂലൈ 11 നായിരുന്നു ജവാന്റെ ട്രെയിലര്‍ എത്തിയത്.മൊട്ടയടിച്ചത് അടക്കം മൂന്നോളം വ്യത്യസ്ത ലുക്കുകളിലാണ് ഷാരൂഖ്ഖാന്‍ ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടത്.ചിത്രത്തിലെ നായികയായ നയന്‍താരയുടെ മാസ് എന്‍ട്രിയും ട്രെയ്‌ലറില്‍ ഉണ്ടായിരുന്നു.വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍.മിലിട്ടറി ഓഫീസറായി ഷാരൂഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്.

ചിത്രം സെപ്തംബര്‍ ഏഴിന് റിലീസ് ചെയ്യും.റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരിഖാനാണ് നിര്‍മാണം.ഷാരൂഖിന്റെ രണ്ടാം വരവില്‍ പത്താനൊപ്പം പ്രതീക്ഷയില്‍ തന്നെയാണ് ജവാനും.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories