ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനറുകളും പ്ലക്കാർഡുകളം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. അടിയന്തര പ്രമേയനോട്ടീസ് പോലും നൽകാതെ എന്തടിസ്ഥാനത്തിലാണ് പ്രതിഷേധിക്കുന്നതെന്ന് സ്പീക്കർ ചോദിച്ചു. പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ഭരണപക്ഷം ആരോപിച്ചു.