കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ജനകീയ പ്രതിഷേധ സദസ് സംഘടിച്ചു. പ്രതിഷേധ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂര്‍ കുന്നംകുളത്ത് ഗജഇഇ പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍വ്വഹിച്ചു.
സുജിത്തിനെ മര്‍ദിച്ച അഞ്ച് പൊലീസുകാരെയും സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അവരെ പിരിച്ചുവിടുകയാണ് ആദ്യം ചെയ്യുകയെന്നും സണ്ണി ജോസഫ് പറഞ്ഞു.