Share this Article
News Malayalam 24x7
15ാമത് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു Watch Video
C.P. Radhakrishnan Sworn in as India's 15th Vice President

 സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ നടന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സത്യപ്രതിജ്ഞയ്ക്ക് ശേഷം സി.പി. രാധാകൃഷ്ണൻ രേഖകളിൽ ഒപ്പുവെച്ചു. ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും അദ്ദേഹം കൈകൂപ്പി അഭിവാദ്യം അർപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article