പാകിസ്ഥാന്റെ പിടിയിലായിരുന്ന ബി എസ് എഫ് ജവാന്‍ പൂര്‍ണം കൂമാര്‍ സാഹുവിനെ മോചിപ്പിച്ചു. സാഹുവിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത് ഏപ്രില്‍ 23ന്.അട്ടാരി അതിർത്തി വഴി ജവാൻ ഇന്ത്യയിലെത്തിയതായി ബിഎസ്എഫ് അറിയിച്ചു. ബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ്. എല്ലാ ചട്ടങ്ങളും പാലിച്ച് സമാധാനപരമായാണ് ജവാനെ കൈമാറിയതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.