വി.എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് 15-ാം നിയമസഭയുടെ 14-ാം സമ്മേളനത്തിന് തുടക്കം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ തുടങ്ങിയവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ചായിരുന്നു സഭാ സമ്മേളനം തുടങ്ങിയത്.