രാഹുല്‍ മാങ്കൂട്ടം പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുഡിഎഫോ കോണ്‍ഗ്രസോ രാഹുലിനെ അന്‍വറിനെ ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതിലടച്ചതാണ്. അങ്ങനെ ഒരാളുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. യുഡിഎഫിന്റെ അഭിമാനം പോറലേല്‍ക്കുന്ന ഒരു ചര്‍ച്ചയും ഇനി ഇല്ലെന്നും സതീശന്‍ പറഞ്ഞു.