തൃശ്ശൂരിലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ടര്‍പ്പട്ടികയൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ മൗനം വെടിഞ്ഞ് സുരേഷ് ഗോപി. എല്ലാ വിഷയങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയുമെന്നും താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം താന്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ആരോപണം ഉന്നയിച്ചവരെ വാനരന്മാർ എന്നാണ് സുരേഷ് ഗോപി പരിഹസിച്ചത്.