Share this Article
News Malayalam 24x7
Watch Video സെക്രട്ടേറിയേറ്റില്‍ ജാതി അധിക്ഷേപമെന്ന് പരാതി
Caste Discrimination Complaint Filed at Secretariat

സെക്രട്ടറിയേറ്റില്‍ ജാതി അധിക്ഷേപമെന്ന് പരാതി. ഇടത് സംഘടന നേതാവിനെതിരെ പരാതി നല്‍കി സംഘടനയിലെ തന്നെ അംഗമായിട്ടുള്ള ജീവനക്കാരി. ഭരണപരിഷ്‌കരണ വകുപ്പിലെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പ്രേമാനന്ദനെതിരെയാണ് ഓഫീസ് അറ്റന്‍ഡര്‍ ആയിട്ടുള്ള സഹപ്രവര്‍ത്തകയുടെ പരാതി. ജീവനക്കാരി സ്ഥലം മാറിപോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തുമെന്ന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മറ്റ് ജീവനക്കാരോട് പറയുന്നത് താന്‍ കേട്ടെന്നാണ് ഉദ്യോഗസ്ഥയുടെ പരാതി. എസ്സി/ എസ്ടി കമ്മീഷനും കന്റോണ്‍മെന്റ്  പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ എസ്സി/ എസ്ടി കമ്മീഷന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories