പ്രൊഡ്യൂസർസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി നമ്മനിർദേശപത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്. പത്രിക സമർപ്പിക്കാനായി പർദ്ദ ധരിച്ചാണ് സാന്ദ്ര അസോസിയേഷൻ ഓഫീസിൽ എത്തിയത്.
നിയമപോരാട്ടത്തിന് പുറമെ പ്രൊഡ്യൂസർസ് അസോസിയേഷനുമായി തുറന്ന പോരാട്ടത്തുനിറങ്ങുകയാണ് നിർമാതാവും അഭിനേതാവുമായ സാന്ദ്ര തോമസ്. പർദ്ദ ധരിച്ചെത്തിയ സാന്ദ്ര, ഇത് തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും അസോസിയേഷനിലേക്ക് വരാൻ ഏറ്റവും ഉചിതമായ വസ്ത്രം ആണ് പർദ്ധയെന്നും സാന്ദ്ര പ്രതികരിച്ചു.
തന്റെ പത്രിക തള്ളാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനായി അവർ നിരത്തുന്ന കാരണങ്ങൾ വസ്തുതവിരുദ്ധമെന്നും സാന്ദ്ര പറഞ്ഞു.നിലവിൽ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. തെരഞ്ഞെടുപ്പിൽ താൻ പാനലായി മത്സരിക്കുമെന്നും മാറ്റം കൊണ്ടുവരാൻ തനിക്കാകുമെന്നും സാന്ദ്ര പ്രതികരിച്ചു.