Share this Article
image
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം
വെബ് ടീം
posted on 18-05-2023
1 min read
ponnambalamedu Pooja

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. പൂജനടത്തിയ നാരായണന്‍ നമ്പൂതിരി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്. അതേസമയം റിമാന്റിലുളള രണ്ട് പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കേസില്‍ വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു. സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരെ സസ്പെന്റ് ചെയ്തതു. പൂജയ്ക്കെത്തിയവരെ പൊന്നമ്പലമേട്ടില്‍ കയറാന്‍ സഹായിച്ചത് ഇവരാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇരുവരെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article