കോഴിക്കോട് മണാശ്ശേരി കെ എം സി ടി ആശുപത്രിയിൽ ചികിത്സ നിഷേധിച്ചത്തിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബഷീർ ആണ് മരിച്ചത്.സംഭവത്തിൽ വാഴക്കാട് പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ബഷീർ മലപ്പുറം എടവണ്ണപാറയിലെ സഹോദരിയുടെ വീട്ടിൽ എത്തുന്നത്. സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷ കാലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത ആശുപത്രിയിൽ ഏതിക്കുകയായിരുന്നു.
അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കാൻ അറിയിച്ചെങ്കിലും കുടുംബം കെഎംസിസി ടി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. 5 മണിയോടെ ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർ ഇല്ലെന്ന് പറഞ്ഞ് രോഗിയെ ചികിൽസിച്ചില്ലെന്ന് കുടുംബം പറഞ്ഞു.
തുടർന്ന് 10 മണിയോടെ ബഷീർ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ രോഗിക്ക് വേണ്ട ചികിത്സ എല്ലാം നൽകിയിരുന്നതായാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.