യുഎന്‍ പൊതുസഭയില്‍ പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യ. പാക്കിസ്ഥാന്‍ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍. ഇന്ത്യ പഹല്‍ഗാമില്‍ ഇത് വീണ്ടും തിരിച്ചറിഞ്ഞു. ഭീകരവാദം നേരിടുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കണം. ഭീകരതയില്‍നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും ആക്രമണങ്ങള്‍ക്കു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുമുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.