Share this Article
News Malayalam 24x7
സൂംബയ്ക്കെതിരായ മതസംഘടനകളുടെ എതിർപ്പ് ലഹരിയേക്കാൾ വലിയ വിഷം; വി ശിവൻകുട്ടി
V Sivankutty

സൂംബ വിവാദത്തിൽ മതസംഘടനകൾക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി. സൂംബയ്ക്കെതിരായ മതസംഘടനകളുടെ എതിർപ്പ് ലഹരിയേക്കാൾ വലിയ വിഷമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അത് ഭൂരിപക്ഷ വർഗീയത വളർത്താനെ ഉപകരിക്കൂ. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നല്ല കാര്യത്തെ തകർത്തേ മതിയാകൂ എന്ന് പറഞ്ഞ് ഒരു കൂട്ടർ ഇറങ്ങിയിരിക്കുകയാണ്. സൂംബ നൃത്തത്തിൽ നിന്നും  കുട്ടികളെ മാറ്റിനിർത്താൻ രക്ഷിതാക്കൾക്ക് നിയമപരമായി അവകാശമില്ല. എങ്കിലും സർക്കാർ ആരെയും നിർബന്ധിക്കില്ല. തെറ്റിദ്ധാരണ ഉള്ളവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും  മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories