ഗുരുപൂജ നമ്മുടെ സംസ്‌കാരം ആണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍. എന്തിനാണ് ചിലര്‍ ഇതിനെ എതിര്‍ക്കുന്നതെന്നും, ഇവര്‍ ഏത് സംസ്‌കാരത്തില്‍ നിന്നാണ് വരുന്നതെന്ന് മനസ്സിലാകുന്നില്ല എന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബാലഗോകുലം ദക്ഷിണ കേരളത്തിന്റെ അമ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സുവര്‍ണ്ണ ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.