കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക പടർന്നതിന് പിന്നാലെ മൂന്നുപേർ മരിച്ച സംഭവത്തിൽ അവ്യക്തത തുടരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം തുടരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും, ചികിത്സാ ചെലവടക്കമുള്ള കാര്യങ്ങൾ യോഗത്തിന് ശേഷം അറിയിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.