Share this Article
image
യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക വിമാനങ്ങള്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്
വെബ് ടീം
posted on 14-05-2023
1 min read
Russian military aircraft shot down near Ukraine

യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക വിമാനങ്ങള്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ കൊമ്മേഴ്സന്റ് ആണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങളും രണ്ട് സൈനിക ഹെലികോപ്റ്ററുകളുമാണ് വെടിവെച്ചിട്ടത്. യുക്രൈനിലെ ചെര്‍നിഹിവ് മേഖലയില്‍ ആക്രമണം നടത്തേണ്ടതായിരുന്ന വിമാനങ്ങളാണ് തകര്‍ന്നത്. എസ്.യു - 34 ഫൈറ്റര്‍-ബോംബര്‍, എസ്.യു - 35 യുദ്ധവിമാനം, രണ്ട് എംഐ-8 ഹെലികോപ്റ്ററുകള്‍ എന്നിവ വടക്കുകിഴക്കന്‍ യുക്രൈന്‍ ഭാഗത്തുള്ള ബ്രയാന്‍സ്‌ക് മേഖലയില്‍ വെടിവച്ച് വീഴ്ത്തിയതായി കൊമ്മേഴ്സന്റ് റിപ്പോര്‍ട്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article