കര്‍ണാടകയിലെ ധര്‍മ്മസ്ഥല കൂട്ട കൊലപാതക കേസില്‍ അടിമുടി ദുരൂഹത. മൃതദേഹങ്ങള്‍ കുഴിച്ച് മൂടിയെന്ന് വെളിപ്പെടുത്തിയ സ്ഥലത്ത് പരിശോധന വൈകുന്നു. വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശത്തിന് പുല്ലുവില. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന കോടതി നിര്‍ദ്ദേശവും നടപ്പിലായില്ല.