Share this Article
News Malayalam 24x7
BTS തിരികെ വരുന്നു! 2026-ൽ പുതിയ ആൽബവും ലോകപര്യടനവും!
വെബ് ടീം
posted on 09-07-2025
3 min read
BTS Returning in 2026


ലോകമെമ്പാടുമുള്ള BTS ആരാധകർക്ക് ഒരു സന്തോഷവാർത്ത! ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ബിടിഎസ് അംഗങ്ങളായ RM, ജിൻ, ജെ-ഹോപ്പ്, വി, ഷുഗ, ജിമിൻ, ജങ്കൂക്ക് എന്നിവർ ഒരുമിച്ച് ലൈവിൽ എത്തി. സൈനിക സേവനത്തിന് ശേഷം അവർ നൽകിയത് ആരാധകർ കാത്തിരുന്ന ആ വലിയ പ്രഖ്യാപനമാണ്. അതെ, ബിടിഎസ് ഒരുമിച്ചുള്ള പുതിയ ആൽബവുമായി തിരികെ വരുന്നു! 2026-ൽ പുതിയ ആൽബം പുറത്തിറങ്ങുമെന്ന് അവർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2022-ലെ 'പ്രൂഫ്' എന്ന ആൽബത്തിന് ശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ തിരിച്ചുവരവ്.


പുതിയ ആൽബത്തിന്റെ പണികൾ ഈ ജൂലൈയിൽ തന്നെ അമേരിക്കയിൽ വെച്ച് ആരംഭിക്കുമെന്ന് ലീഡർ RM അറിയിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: "ഇതൊരു ഗ്രൂപ്പ് ആൽബം ആയതുകൊണ്ട്, ഏഴ് പേരുടെയും ചിന്തകളും ആശയങ്ങളും ഇതിൽ ഉണ്ടാകും. തുടക്കകാലത്തെ അതേ മനസ്സോടെയാണ് ഞങ്ങൾ ഈ ആൽബത്തെ സമീപിക്കുന്നത്."


പുതിയ ആൽബം മാത്രമല്ല, ഒരു ലോക പര്യടനവും (World Tour) ഉണ്ടാകും! 2026ൽ മാർച്ച് മുതൽ മെയ് മാസം വരെയുള്ള കാലയളവിൽ  തന്നെ ടൂർ ആരംഭിക്കും. "ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള നിങ്ങളെ ഞങ്ങൾ കാണാൻ വരും, കാത്തിരിക്കുക," RM പറഞ്ഞു.


"ഇത്തവണ ഞങ്ങൾ ശരിക്കും ഞങ്ങളുടെ തുടക്കകാലത്തെ മനസ്സിലേക്ക് തിരിച്ചുപോവുകയാണെന്ന്" ജങ്കൂക്ക് കൂട്ടിച്ചേർത്തു. വീണ്ടും എല്ലാവരുമായി ഒത്തുചേരാനായതിലുള്ള സന്തോഷം ജിമിനും പങ്കുവെച്ചു. ആരാധകരെ ഒരുപാട് കാത്തിരുത്തിക്കാതെ, പുതിയ പാട്ടുകൾക്കായി കഠിനമായി പ്രയത്നിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.


സൈനിക സേവനം പൂർത്തിയാക്കി ബിടിഎസ് അംഗങ്ങൾ തിരികെ വരുമ്പോൾ, ഇത് അവരുടെ കരിയറിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ്. 2026-ലെ ഈ ഗംഭീര തിരിച്ചുവരവിനായി ലോകമെമ്പാടുമുള്ള ആർമി (ARMY) ആവേശത്തോടെ കാത്തിരിക്കുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories